Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിൽ എടുത്താണ് തനിക്കെതിരെയുള്ള സിപിഎം നടപടിയെന്ന് ബിനു പുളിക്കക്കണ്ടം.

ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിൽ എടുത്താണ് തനിക്കെതിരെയുള്ള സിപിഎം നടപടിയെന്ന് ബിനു പുളിക്കക്കണ്ടം.


പാലാ: ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിൽ എടുത്താണ് തനിക്കെതിരെയുള്ള സിപിഎം നടപടി എന്ന് പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് തനിക്കെതിരെ നടപടി എടുത്ത് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. രാഷ്ട്രീയ അഭയം തേടി വന്ന ജോസ് കെ. മാണിയെ  സംരക്ഷിക്കുന്ന നയമാണ് പാർട്ടി സ്വീകരിച്ചത്. പാർട്ടിയുടെ വെറും ഒരു ബ്രാഞ്ച് അംഗത്തെ വേണോ അതോ ഒരു രാഷ്ട്രീയ പാർട്ടിയുള്ള ജോസ് കെ. മാണിയെ വേണോ എന്ന് സ്വാഭാവികമായും ചിന്തിച്ചിട്ടുണ്ടാവും.
        ജോസ് കെ. മാണിക്കെതിരെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും
സിപിഎം തീരുമാനങ്ങളെ വിമർശിക്കുന്നില്ലെന്നും ബിനു പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement