Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂളിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനം, കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ.

സ്കൂളിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനം, കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ.


വയനാട്: മൂലങ്കാവ് സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ. മകന് വലിയ പരിക്കുകൾ ഉണ്ടെന്നും, അദ്ധ്യാപകർ എന്തോ ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും മാതാവ് ആരോപിച്ചു.
         ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സമ്മർദ്ദം വന്നുവെന്നും ഇവർ ആരോപിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റൊരു സ്കൂളിലായിരുന്ന വിദ്യാർത്ഥി ഈ വർഷമാണ് മൂലങ്കാവ് സ്കൂളിൽ പ്രവേശനം നേടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരിൽ സഹപാഠികൾ വിളിച്ചു വരുത്തിയാണ് കത്രിക കൊണ്ട് ഒരു വിദ്യാർത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളിൽ കുത്തിപ്പരിക്കൽപ്പിച്ചും മർദ്ദിച്ചും അവശനാക്കിയതെന്നും അമ്മ ആരോപിച്ചു. ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുൽത്താൻബത്തേരി പോലീസ് എത്തി വിദ്യാർത്ഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചുവെങ്കിലും നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. കണ്ണിന്റെ താഴെ,  ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ടെന്നും ഇവർ പറഞ്ഞു. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement