Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

പോലീസ് സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. 

കോട്ടയം: ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം.
        രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. ജനലിൽ ചേർത്ത് പിടിച്ച് ഇടിച്ചതിൻ്റെ ഫലമായാണ് പരിക്കേറ്റത്. പരിക്കേറ്റയാൾ ആദ്യം എസ്ഐയുടെ മുറിയിലേയ്ക്കും പിന്നീട് സ്റ്റേഷനു വെളിയിലേയ്ക്കും തലയിൽ നിന്നും ചോരയൊലിപ്പിച്ച് ഇറങ്ങിയോടിയതായി സ്റ്റേഷനു പുറത്തു നിന്നയാൾ പറഞ്ഞു. പരിക്കേറ്റ പോലീസുകാരനെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
      സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement