Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പക്ഷിപ്പനി; കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.സി. വേണുഗോപാല്‍ എംപി.

പക്ഷിപ്പനി; കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. 

ആലപ്പുഴ: ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായി കോഴികളെയും താറാവുകളേയും കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുന്ന സാഹചര്യത്തില്‍ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. 
        കാക്കകളും തുടർന്ന് കോഴികളും ചത്ത് വീണതിനെ തുടർന്നാണ് ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളിലാണ് നേരത്തെ കുട്ടനാട്ടില്‍ രോഗം കണ്ടെത്തിയതെങ്കില്‍, ചേർത്തല താലൂക്കിലും കോട്ടയത്തും കോഴികളിലും വളർത്തു പക്ഷികള്‍ക്കുമായിരുന്നു രോഗബാധ കണ്ടെത്തിയത്. ഇടയ്ക്കിടയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിക്കുന്നതും താറാവുകളെ കൊന്നൊടുക്കുന്നതും ഫാമുകള്‍ നടത്തുന്നവരുള്‍പ്പെടെ കർഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. സമാനമായ സാഹചര്യങ്ങളില്‍ സർക്കാരില്‍ നിന്നും കർഷകർക്കുള്ള അർഹമായ ധനസഹായം കൃത്യമായി നല്‍കുന്നതില്‍ കൃഷി, മൃഗസംരക്ഷണ വകുപ്പും സർക്കാരും ജാഗ്രത പുലർത്താറില്ലെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.
       നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നല്‍കേണ്ടത്. എന്നാല്‍, ഇരുസർക്കാരുകളും കർഷകരോട് കടുത്ത അനീതിയാണ് കാട്ടുന്നത് . രോഗം പടർന്നു പിടിക്കുന്നത് തടയാൻ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലയില്‍ ആവർത്തിച്ചു സമാന രോഗബാധ ഉണ്ടാകുന്ന സ്ഥിതിക്ക് സർക്കാർ സ്ഥിരനിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement