Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.

വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.


മലപ്പുറം: വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തില്‍ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 
         പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. ഒരേ രോഗലക്ഷണവുമായി ഒരേ പഞ്ചായത്തിലുളള നിരവധി പേർ ചികിത്സ തേടിയെത്തിയതോടെയാണ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയേയും ഛർദ്ദിയേയും തുടർന്നായിരുന്നു ആളുകളെല്ലാം ചികിത്സ തേടിയത്. അതേസമയം, മാസങ്ങള്‍ക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവർക്കും സമാനമായ രീതിയില്‍ രോഗങ്ങള്‍ കണ്ടിരുന്നുവെന്നും അന്ന് ഓഡിറ്റോറിയത്തിന്റെ ഉടമകള്‍ സംഭവം പുറത്ത് വരാതിരിക്കാൻ ഒതുക്കി തീർക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement