Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് ദുരന്തം; മരിച്ച ആറ് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു.

കുവൈറ്റ് ദുരന്തം; മരിച്ച ആറ് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു.

 മരിച്ച ആകാശ് എസ്. നായർ


കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ അമ്പതിലധികം പേരിൽ മുപ്പതോളം പേർ മലയാളികളാണ്. 49 പേർ മരിച്ചതായാണ് അവസാനം ലഭിച്ച വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 11 മലയാളികളാണ്. ആറ് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം (29), പന്തളം മുടിയൂർക്കോണം, മാന്തറയിൽ ശോഭനാലയത്തിൽ ആകാശ് എസ്. നായർ (31), കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement