Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്.

കെഎസ്ആർടിസി ബസും  ആംബുലൻസും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്.

കോട്ടയം: ദേശീയപത 183ൽ കൊടുങ്ങൂർ, നെടുമാവിന് സമീപം കെഎസ്ആർടിസി ബസും രോഗിയുമായി പോയ ആംബുലൻസും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12.30നാണ് അപകടം നടന്നത് കോട്ടയത്തു നിന്നും കുമളിക്കു  പോയ കെഎസ്ആർടിസി ബസിൽ കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ഇടിക്കുകയായിരുന്നു. മറ്റു വാഹനങ്ങളെ കടന്നെത്തിയ ആംബുലൻസ് ബസിൽ നേർക്കുനേർ ഇടിച്ചാണ് അപകടമുണ്ടായത്. മുൻഭാഗം പൂർണ്ണമായും തകർന്ന ആംബുലൻസിൽ നിന്ന് ഡ്രൈവറെ വാതിൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാഹനത്തിൽ ഉണ്ടായിരുന്ന രോഗിക്കും കൂടെയുണ്ടായിരുന്നവർക്കും  സാരമായി പരിക്കു പറ്റി. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ ഡ്രൈവറടക്കം അഞ്ച് പേർ ഉണ്ടായിരുന്നു. ഇവർക്കാണ് പരിക്കേറ്റത്  പാമ്പാടിയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷപ്രവർത്തണം നടത്തി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഈ ഭാഗത്തു വഴിയരികിൽ ലോറിയടക്കമുള്ള വലിയ വാഹനങ്ങൾ സ്ഥിരമായി പാർക്ക്‌ ചെയ്യുന്ന സ്ഥലമാണ്. വലിയ വളവുകൾ ഉള്ള ഈ പ്രദേശത്തു വാഹനങ്ങളുടെ പാർക്കിംഗ്, അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി ആക്ഷേപമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement