Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.

ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.


തിരു.: വിതുരയില്‍ ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ആന്ധ്ര സ്വദേശികളായ ഈശ്വരപ്പയെയും രേവണ്ണയെയുമാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
        ഇന്ന് രാവിലെയാണ് സംഭവം. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ സിറ്റൗട്ടിന് സമീപം കിടത്തിയ കുട്ടിയെ ആന്ധ്ര സ്വദേശിയും സുഹൃത്തും എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. മൂത്ത മകൾക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുകയായിരുന്നതിനാൽ ഇളയ മകളിലേക്ക് ശ്രദ്ധ എത്തിയില്ല. ഈ സമയം കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞ് വന്നാണ് ഈശ്വരപ്പ കാലിൽ പിടിച്ച് വലിച്ചത്. ഷാനാണ് സംഭവം ആദ്യം കാണുന്നത്. ഷാനിനെ കണ്ടപ്പോൾ തന്നെ ഈശ്വരപ്പ പിടിവിട്ട് ​ഭിക്ഷ ചോദിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും കസറ്റ്ഡിയില്‍ എടുത്ത് വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement