Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാമ്പത്തിക തട്ടിപ്പ്: നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.

സാമ്പത്തിക തട്ടിപ്പ്: നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.


കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിർമ്മിച്ച പറവ ഫിലിംസ് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളായ സൗബിനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യല്‍. നടനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു. നേരത്തെ സഹനിർമ്മാതാക്കളിൽ ഒരാളായ ഷോണ്‍ ആന്റണിയെയും ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ ഇടപാടിൽ ജൂണ്‍ 11നാണ് സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തില്‍ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിർമ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്‌ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി. 5 കോടി 95 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയാണ് പരാതിക്കാരനായ സിറാജ് നല്‍കിയത്. സിറാജിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്കിടപാടിന്റെ രേഖകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. പറവ ഫിലിംസ് കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും പൊലീസിന്റെ റിപ്പോർട്ടില്‍ പറയുന്നു

Post a Comment

0 Comments

Ad Code

Responsive Advertisement