
കോട്ടയം: ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജ്ജുൻ രാധാകൃഷ്ണൻ. ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്സാപ് ഗ്രൂപ്പിൽ താനില്ലെന്ന് അർജ്ജുൻ പറഞ്ഞു. തന്റെ ഏതു നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണം. എന്റെ അറിവിൽ അങ്ങനെയില്ല. തെളിവ് പൊലീസും സർക്കാരും പുറത്തു കൊണ്ടുവരണം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ച് ക്ലാരിഫിക്കേഷൻ ചോദിച്ചുവെന്ന് അർജ്ജുൻ രാധാകൃഷ്ണൻ പറഞ്ഞു. വീട്ടിൽ വന്നാൽ വിശദീകരണം നൽകാമെന്ന് പറയുകയും ചെയ്തു. ജനം മുഴുവനും ഈ സർക്കാരിനെതിരാണ്. അതാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അർജ്ജുൻ ചൂണ്ടിക്കാട്ടി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയെക്കാൾ താഴെ പോയിരിക്കുകയാണ്. ആ വിവാദത്തിൽ നിന്നും തലയൂരാനാണ് തനിക്കെതിരായ നീക്കമെന്നും അർജ്ജുൻ രാധാകൃഷ്ണൻ പറഞ്ഞു.
0 Comments