Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യഥാസമയം മൃഗഡോക്ടറുടെ സേവനം കിട്ടിയില്ല; ഒരാഴ്ചയ്ക്കുള്ളിൽ ക്ഷീരകർഷകൻ്റെ രണ്ട് പശുക്കൾ ചത്തു.

യഥാസമയം മൃഗഡോക്ടറുടെ സേവനം കിട്ടിയില്ല; ഒരാഴ്ചയ്ക്കുള്ളിൽ ക്ഷീരകർഷകൻ്റെ രണ്ട് പശുക്കൾ ചത്തു.

കോട്ടയം: അയർക്കുന്നം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചൂരനാണിക്കൽ വീട്ടിൽ സാബു എന്ന ക്ഷീരകർഷകന്റെ രണ്ട് കറവപ്പശുക്കൾ ഒരാഴ്ച കൊണ്ട്  ചത്തു വീണു. കുടുംബം പുലർത്തുവാൻ ഏകമാർഗ്ഗമായ പശു വളർത്തൽ തൊഴിലാക്കിയിട്ടുള്ള ഇദ്ദേഹത്തിന് 2 ലക്ഷം രൂപയോളമാണ് നഷ്ടം സംഭവിച്ചത്. ആവശ്യസമയത്ത്  പശുവിന് ചികിത്സ നൽകുന്നതിന്  അയർക്കുന്നം പഞ്ചായത്തിലോ  സമീപപ്രദേശത്തെ പഞ്ചായത്തുകളിലോ മൃഗഡോക്ടർമാരുടെ സേവനം ലഭിക്കാത്തത് മൂലമാണ് ഈ കർഷകന്റെ രണ്ടു പശുക്കൾ ചത്തതെന്ന് ആക്ഷേപമുണ്ട്. അയർക്കുന്നം പഞ്ചായത്തിലെ ഉൾപ്പെടെ പല ഡോക്ടർമാരെയും വിളിച്ചപ്പോൾ സമയത്ത് പശുവിനെ ചികിത്സിക്കാൻ വന്നില്ലത്രേ. ഇതുമൂലമാണ് ഈ കർഷകന് ദാരുണമായ സംഭവ നഷ്ടമുണ്ടായത് ഇത്തരത്തിലുള്ള സംഭവങ്ങളിൽ കാര്യമായ ഇടപെടലുകൾ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഉണ്ടാകണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ഒരു കർഷകനും ഉണ്ടാകരുതെന്നും ക്ഷീരകർഷകർ ആവശ്യപ്പെട്ടു. സാബുവിന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് അയർക്കുന്നം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് ജോസഫ് ചാമക്കാല ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement