Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുൽ വയനാട് സീറ്റ് ഒഴിയും, സ്ഥാനാർത്ഥി കേരളത്തിൽ നിന്നു തന്നെയെന്ന് സൂചന.

രാഹുൽ വയനാട് സീറ്റ് ഒഴിയും, സ്ഥാനാർത്ഥി കേരളത്തിൽ നിന്നു തന്നെയെന്ന് സൂചന.


ന്യൂ ഡൽഹി: വയനാട്ടിൽ നിന്നും വിജയിച്ച രാഹുൽ ഗന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്ന് സൂചന നൽകി. റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന ഉത്തർപ്രദേശ് പിസിസിയുടെ താൽപര്യം നിലവിൽ രാഹുലിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം.
       എന്നാൽ, രാഹുൽ ഒഴിയുന്ന വയനാട്ടിലേക്ക് പ്രിയങ്ക ഗന്ധി വരില്ലെന്നും സൂചനയുണ്ട്. വയനാട്ടിൽ കേരളത്തിലെ തന്നെ നേതാക്കളെ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. തൃശൂരിൽ പരാജയപ്പെട്ട കെ. മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന് കെപിസിസിയ്ക്ക് താൽപര്യമുണ്ട്. എന്നാൽ, മുരളീധരൻ ഇത് അംഗീകരിക്കാമോയെന്ന് കാത്തിരുന്നു കാണണം.
      അതേസമയം, രാഹുൽ ഗന്ധി പ്രതിപക്ഷ നേതാവാകും. ഇതു സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തകസമിതി യോഗം പ്രമേയം പാസാക്കി. രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതിൽ 17ന് മുമ്പ് തീരുമാനം ഉണ്ടാകും.

Post a Comment

0 Comments

Ad Code

Responsive Advertisement