Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈക്കം മാനേജ്മെന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ.

വൈക്കം മാനേജ്മെന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ.


വൈക്കം: വൈക്കം മാനേജ്മെന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ചെമ്മനാകരി കളത്തിൽ റിസോർട്ടിൽ നടന്ന സ്ഥാനാരോഹണ പരിപാടിയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി മുൻ സീനിയർ പ്രൊഫസർ  ഡോ. എം. ഭാസി മുഖ്യാതിഥി ആയിരുന്നു. എ. സൈഫുദ്ദിൻ (പ്രസിഡന്റ്‌ ), കെ.എസ്. ഗീതാദേവി, ഡി. നാരായണൻ നായർ (വൈസ് പ്രസിഡന്റുമാർ), അഡ്വ. പി. വേണു (സെക്രട്ടറി ജനറൽ), എം.എൻ. പ്രസാദ്, ഷിജോ മാത്യു, സോജൻ ജോസ് (സെക്രട്ടറിമാർ) കെ.സി. ദേവദാസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികളായി ചുമതലയേറ്റിരിക്കുന്നത്.
       "ബിസിനെസ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സ്വാധീനം" എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ ഭാസി സംസാരിച്ചു. എ. സൈഫുദ്ദിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുൻ പ്രസിഡന്റ്‌ എൻ. ഷൈൻകുമാർ, അഡ്വ. പി. വേണു, എം.എൻ. പ്രസാദ്, പി. രാജേന്ദ്രപ്രസാദ്, എസ്. അനീഷ്, അഭിജിത് ബാലൻ, ഡോ. എസ്. ഷമീം തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement