Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർഎല്‍വി രാമകൃഷ്ണന് എംഎ ഭരതനാട്യത്തിന് രണ്ടാം റാങ്ക്.

ആർഎല്‍വി രാമകൃഷ്ണന് എംഎ ഭരതനാട്യത്തിന് രണ്ടാം റാങ്ക്.


കൊച്ചി: വലിയ മാനസിക സംഘർഷത്തിനിടെ എഴുതിയ എംഎ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയതിൻ്റെ സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായെന്നും ആർഎല്‍വി രാമകൃഷ്ണൻ ഫേസ് ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് :

"ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയില്‍ എംഎ ഭരതനാട്യം ഫുള്‍ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എംഎ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എന്‍റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായി"
        അതേസമയം, ആർഎല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യമില്ല. സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിർദ്ദേശം.

Post a Comment

0 Comments

Ad Code

Responsive Advertisement