Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പള്ളിത്തർക്കം: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സർക്കാരിന്റെ കഴിവുകേടാണെന്ന് ഹൈക്കോടതി.

പള്ളിത്തർക്കം: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സർക്കാരിന്റെ കഴിവുകേടാണെന്ന് ഹൈക്കോടതി.


കൊച്ചി: പള്ളിത്തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സർക്കാരിന്റെ കഴിവുകേടാണെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവനുസരിച്ച്‌ യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് കൈമാറാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമർശം.
       യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് എത്രകാലം മാറി നില്‍ക്കുമെന്നും ഭരണഘടനാപരമായ ഉത്തരവ് നടപ്പാക്കാതെ യാക്കോബായ വിഭാഗത്തെ സ്വാധീനിപ്പിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനാവശ്യ ബലപ്രയോഗത്തിലൂടെ ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കരുതെന്നും സ്വീകരിച്ച നടപടികള്‍ റിപ്പോ‍ർട്ടായി നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement