Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐസ്ക്രീം മെഷീൻ മോഷണക്കേസിൽ മൂന്നു പേർ അറസ്റ്റിൽ.

ഐസ്ക്രീം മെഷീൻ മോഷണക്കേസിൽ മൂന്നു പേർ അറസ്റ്റിൽ.


കോട്ടയം: ചിങ്ങവനത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീനുകൾ മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം മണ്ണുംകൂന ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ശ്യാംകുമാർ കെ.എസ്. (34), ചിങ്ങവനം പോളച്ചിറ ഭാഗത്ത് അമ്പാട്ടുതറയിൽ വീട്ടിൽ സച്ചു (30), ഇയാളുടെ സഹോദരനായ സനൽ (34) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം പനച്ചിക്കാട് കുഴിമറ്റം ഭാഗത്തുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന  ഇരുമ്പിലും പിച്ചളയിലും നിർമ്മിതമായ മെഷീനുകളും അതിന്റെ പാർട്സുകളും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്എച്ച്ഓ പ്രകാശ് ആർ., എസ്ഐമാരായ സജീർ, ഷാജിമോൻ, എഎസ്ഐ ഉണ്ണികൃഷ്ണൻ, സിപിഓമാരായ പ്രകാശ്, സുബീഷ്, പ്രിൻസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement