Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച്  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.


ഗുരുവായൂർ: കണ്ണൻ്റെ സോപാനത്തിൽ നറുനെയ്യും കദളിപ്പഴവും സമർപ്പിച്ചും കാണിക്കയർപ്പിച്ചും കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി.
കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നൽകിയത്. ദേവസ്വം അതിഥി മന്ദിരമായ ശ്രീവൽസത്തിൽ എത്തിയ മന്ത്രിയെ  ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡി.എ കെ.എസ്. മായാദേവി എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ  സ്വീകരിച്ചു. ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിൻ്റെ പ്രതികരണമെത്തി "ഗുരുവായൂരപ്പൻ്റേതെന്ന് കരുതി സ്വീകരിക്കുന്നു"- തുടർന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അൽപനേരം വിശ്രമം. അഞ്ചരയോടെ ക്ഷേത്രദർശനത്തിനായി ഇറങ്ങി. തെക്കേ നടയിലുണ്ടായിരുന്ന ഭക്തരെ അഭിവാദ്യം ചെയ്ത് കിഴക്കേ നടയിലെ ഗണപതി അമ്പലത്തിൽ എത്തി ഭഗവാനെ തൊഴുതു, നാളികേരമുടച്ചു. തുടർന്നായിരുന്നു ഗുരുവായൂരപ്പനെ തൊഴാനെത്തിയത്. ഗോപുര കവാടത്തിൽ ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, അസി. മാനേജർ രാമകൃഷ്ണൻ എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടർന്ന് നാലമ്പലത്തിൽ കടന്ന് ഇഷ്ടദേവനെ കൺനിറയെ കണ്ടു. നറുനെയ്യും കദളിക്കുലയും സമർപ്പിച്ച് കാണിക്കയിട്ടു മടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement