Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പാർട്ടി ദേശീയനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പാർട്ടി ദേശീയനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു.



ന്യൂഡൽഹി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പാർട്ടി ദേശീയനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. നാളെ ഡൽഹിയിൽ എത്താനാണ് നിർദ്ദേശം. സംഘടനാ തലത്തിൽ ശോഭാ സുരേന്ദ്രനു ഉയർന്ന പദവി നൽകുന്ന കാര്യം പാർട്ടി നേതൃത്വം പരി​ഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ കാലാവധി നിലവിൽ പൂർത്തിയായ സാഹചര്യത്തിലാണ് ശോഭയെ വിളിപ്പിച്ചിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് ശോഭ എത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അതല്ലെങ്കിൽ ദേശീയ തലത്തിൽ നിർണ്ണായക പദവിയാകും ചിലപ്പോൾ നൽകുക.
        ആലപ്പുഴയില്‍ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന്‍ കെ.സി. വേണുഗോപാല്‍ വിജയിച്ചിരുന്നു എങ്കിലും മികച്ച പ്രകടനമായിരുന്നു ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ കാഴ്ചവെച്ചത്. 2,99,648 വോട്ടായിരുന്നു ശോഭയ്ക്ക് ലഭിച്ചിരുന്നത്. 2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയ 1,87,729 വോട്ടില്‍ നിന്നാണ് 2,99,648 ലേക്കെത്തിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞത്. കൂടാതെ 2019ൽ ആറ്റിങ്ങലിലും മുമ്പെങ്ങുമില്ലാത്ത വോട്ട് ഷെയറാണ് നേടിയത്. അതിന് മുമ്പ് പാലക്കാട്ടും ബിജെപിയ്ക്ക് മാന്യമായ വോട്ടു പിടിക്കാൻ ശോഭയ്ക്ക് കഴിഞ്ഞിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement