Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

12.5 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.

12.5 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.

ചങ്ങനാശേരി: റെയിൽവേ സ്റ്റേഷനു സമീപം എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച 12.5 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. ചങ്ങനാശേരി സ്വദേശിയായ ഷാരോൺ നജീബിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. 
      വാറണ്ട് കേസിൽ അടക്കം പ്രതിയായ ഷാരോണിനെ കണ്ട് തിരിച്ചറിഞ്ഞ ചങ്ങനാശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. ട്രെയിൻ മാർഗ്ഗമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നതെന്നാണ് സൂചന. പരിശോധനയ്ക്ക് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് ടി.എസ്., ഗ്രേഡ് പ്രിവന്റീവ് ഓഫിസർ സന്തോഷ്, പ്രിവന്റീവ് ഓഫീസർ ആന്റണി മാത്യു സിവിൽ എക്‌സൈസ് ഓഫിസർമാരായ രതീഷ് കെ. നാണു, പ്രവീൺകുമാർ എ.ജി., ഷഫീഖ് വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരായ നിത്യാ മുരളി, പ്രിയ, ഡ്രൈവർ മനീഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement