Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചങ്ങനാശ്ശേരിയിൽ വൻ ചാരായ വേട്ട. 8.5 ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

ചങ്ങനാശ്ശേരിയിൽ വൻ ചാരായ വേട്ട. 8.5 ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.


ചങ്ങനാശ്ശേരി: എക്സൈസ് റേഞ്ച് സംഘം പറാൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും  കണ്ടെടുത്തു. ഈ പ്രദേശം കേന്ദ്രീകരിച്ച് വ്യാജ വാറ്റു നടക്കുന്നതായി രഹസ്യ വിവരത്തിൽ നടത്തിയ പരിശോധനയിലാണ് 8.5 ലിറ്റർ ചാരായം, രണ്ട് വീടുകളിലായി വാറ്റുന്നതിനായി തയ്യാറാക്കിയ 90 ലിറ്റർ വാഷ്, പാചകവാതക സിലിണ്ടർ, അടുപ്പ് ഉൾപ്പടെ വാറ്റുന്നതിന് തയ്യാറാക്കിയ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തത്.
     ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് പറാൽ കരയിൽ കളരിക്കൽ വീട്ടിൽ ശ്യാംകുമാറിനെ (43) സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. വാഴപ്പള്ളി പടിഞ്ഞാറ് കക്കാട്ടുശ്ശേരിൽ സരേഷിനെയും (58) പ്രതിയാക്കി കേസ് എടുത്തതായി എക്സൈസ് അറിയിച്ചു.
        ചങ്ങനാശ്ശേരി റേഞ്ച് ഇൻസ്പക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പക്ടർ വി.എൻ. പ്രദീപ്കുമാർ, പ്രിവൻ്റീവ് ഓഫീസർ ആൻ്റണി മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ. നാണു, ലാലു തങ്കച്ചൻ, അച്ചു ജോസഫ് വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ.എം., ഡ്രൈവർ മനീഷ്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement