Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവ് അറസ്റ്റില്‍.

യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവ് അറസ്റ്റില്‍.
തിരു.: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. വർക്കല സ്വദേശി അതുലാണ് പിടിയിലായത്. അതുലിൻ്റെ ഭാര്യ ആരതി (27) ആണ് മരിച്ചത്. ഭർതൃപീഡനത്തെ തുടർന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. 
       ആറ്റുകാലിൻ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആരതിയും ഭർത്താവ് അതുലും. ഒന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ തന്നെ ഭർത്താവിന്റെ പീഡനം ആരംഭിച്ചിരുന്നെന്നാണ് കുടുംബം പറയുന്നത്. അതുൽ ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകൾ ആരതി അമ്മയ്ക്ക് വാട്സ്‌ആപ്പിൽ അയച്ചു കൊടുത്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരവും ഇയാൾ ആരതിയെ ഉപദ്രവിച്ചതായി റിപ്പോർട്ടുകളുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement