Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുട്ടികളുടെ നന്മയെ കരുതി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി.

കുട്ടികളുടെ നന്മയെ കരുതി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി.


കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
      മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ ചുമതലപ്പെട്ട അദ്ധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയെ ശിക്ഷിച്ച എറണാകുളം കോടനാട് സ്കൂളിലെ അദ്ധ്യാപകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം. എന്നാല്‍, പെട്ടെന്നുണ്ടായ ദേഷ്യത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദ്ദിക്കുന്നത് അദ്ധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ കുറ്റം നിർണ്ണയിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement