Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംഎല്‍എയുടെ കാറിന് കടന്നു പോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണമെന്ന് പരാതി.

എംഎല്‍എയുടെ കാറിന് കടന്നു പോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണമെന്ന് പരാതി.


തിരു.: കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി.
       ജി. സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം. കാർ അടിച്ചു തകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് പരാതി. എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെ കുടുംബം പോലീസ് സ്റ്റേഷനില്‍  പരാതി നല്‍കി.
       ഇന്നലെ രാത്രിയിലാണ് സംഭവം. എംഎല്‍എയുടെ കാറിന് കടന്നു പോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി. കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement