Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തിൽ, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് സാമാന്യവത്കരിച്ച് മുഖ്യമന്ത്രി.

പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തിൽ, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് സാമാന്യവത്കരിച്ച് മുഖ്യമന്ത്രി.


തിരു.: പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തിൽ പ്രതികരിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍.
       വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിഎസ്‌സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആർക്കും പറയാൻ കഴിയില്ല. അംഗങ്ങളെ നിയമിക്കുന്നതില്‍ ഒരു തരത്തിലെ വഴിവിട്ട ബന്ധങ്ങളും ഉണ്ടാകാറില്ല. തട്ടിപ്പുകള്‍ പലതരത്തില്‍ നാട്ടില്‍ നടക്കുന്നുണ്ടല്ലോ. ഏതെല്ലാം തരത്തിലുള്ള തട്ടിപ്പുകള്‍ക്കു വേണ്ടി ആളുകള്‍ ശ്രമിക്കുന്നു. അത്തരം തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതിന്‍റെ ഭാഗമായ നടപടികള്‍ സ്വാഭാവികമായി ഉണ്ടാകുമെന്നും പിഎസ്‌സി വിഷയത്തെ പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement