Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ.

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ.


ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 
       "ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. വള്ളം മുങ്ങാൻ നേരം കിളവിയെ  വെള്ളത്തിലിടുന്നതു പോലെ എസ്എൻഡിപിയെ വെള്ളത്തിലിടാൻ നോക്കണ്ട. എസ്എൻഡിപി യോഗത്തിൻ്റെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. ന്യൂനപക്ഷ പ്രീണനമാണ് എൽഡിഎഫിന്‍റെ  വലിയ പരാജയത്തിന് കാരണം. കാലഘട്ടത്തിന്‍റെ  മാറ്റം എൽഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണം" - വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  "കടപ്പുറത്തു വച്ച് കാള കുത്തിയതിന് വീട്ടിലെത്തി അമ്മയെ തല്ലരുതെന്ന് "  എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 
       കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നതിനും മൂന്ന് പതിറ്റാണ്ട് മുമ്പ് രൂപീകൃതമാകുകയും പാരമ്പര്യമായി പ്രവർത്തിച്ചു വരുന്നതുമായ സംഘടനയാണ് എസ്എൻഡിപി യോഗം. യോഗത്തിൻ്റെ പാരമ്പര്യത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെയാണ് പലപ്പോഴും മലബാറിലെ കമ്യൂണിസ്റ്റ് നേതാക്കൾ സംസാരിക്കുന്നത്. എം.വി. ഗോവിന്ദൻ്റെ എസ്എൻഡിപി യോഗത്തിനെതിരേയുള്ള പരാമർശത്തിൽ സമുദായത്തിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉണ്ടായിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement