Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പമ്പുകളിൽ നിന്നും പണം തട്ടുന്നയാൾ അറസ്റ്റിൽ.

പമ്പുകളിൽ നിന്നും പണം തട്ടുന്നയാൾ അറസ്റ്റിൽ.

പാലാ: പെട്രോൾ പമ്പുകളിൽ നിന്നും പണം തട്ടി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മുളക്കുഴ ഭാഗത്ത്, കൃഷ്ണകൃപ വീട്ടിൽ വിനോദ് പി. (38) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാമപുരം പിഴകിലുള്ള പെട്രോൾ പമ്പിൽ നിന്നും 60,000 രൂപ (അറുപതിനായിരം രൂപ) തട്ടിയെടുത്ത ശേഷം ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘം  ശാസ്ത്രീയ പരിശോധനയിലൂടെ പാലക്കാട് ഒലവുംകോട് എന്ന സ്ഥലത്തു നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾ സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്. നിരവധി ആധാർ കാർഡുകളും ഐഡി പ്രൂഫുകളും ഇയാളുടെ പക്കൽ നിന്നും  കണ്ടെത്തിയിട്ടുണ്ട്. രാമപുരം പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ അഭിലാഷ് കുമാർ കെ., എസ്ഐ സിജോ, സിപിഓമാരായ വിനീത് രാജ്, ശ്യാം മോഹൻ, പ്രഭു കെ. ശിവറാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement