Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മണ്ഡല, മകരവിളക്ക് മഹോത്സവം: ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും; ദേവസ്വം മന്ത്രി.

മണ്ഡല, മകരവിളക്ക് മഹോത്സവം:  ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും; ദേവസ്വം മന്ത്രി.


പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ശബരിമല സന്ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ക്കടക മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ നിരവധി തീര്‍ത്ഥാടകരാണ് കോരിച്ചൊരിയുന്ന മഴയിലും ദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് സുഗമമായെത്തി ദര്‍ശനം നടത്തി തിരികെ പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.  

      മകരവിളക്കുമായി ബന്ധപ്പെട്ട് ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഇന്ന് (16/07/'24, ചൊവ്വ) രാവിലെ 11ന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. 

Post a Comment

0 Comments

Ad Code

Responsive Advertisement