Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി.

ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി. 

തൃശൂർ: ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പോലീസ് അറസ്റ്റ് ചെയ്തു.
         ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സ്ത്രീ അതിക്രൂരമായ മര്‍ദ്ദനമേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി, കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിലായിരുന്ന പ്രതി ചെറുതുരുത്തി പാലത്തിനടിയില്‍ വെച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിങ് ഷെഡില്‍ കൊണ്ടിടുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement