Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ഒരു കുട്ടി കൂടി മരിച്ചു.

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ഒരു കുട്ടി കൂടി മരിച്ചു.


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
         ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്, ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്.
ജൂൺ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തിൽ മൃദുൽ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗലക്ഷണങ്ങൾ കുട്ടിയിൽ കണ്ടത്. പിന്നാലെ കുളം നഗരസഭ അധികൃതർ അടപ്പിച്ചിരുന്നു.
      തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുൽ മരിച്ചത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ മിലൻ. സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement