Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശ്ശൂരിൽ നിന്നും കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശ്ശൂരിൽ നിന്നും കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി.


തൃശൂർ: തൃശൂരിൽ നിന്നും കാണാതായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരെയാണ് വേളാങ്കണ്ണിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.
        ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. ഇരുവര്‍ക്കും മക്കളില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement