Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നീറ്റ്-പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

നീറ്റ്-പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.


ന്യൂ ഡൽഹി: നീറ്റ്-പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്‌റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻ‌ബി‌ഇ) അറിയിച്ചു. ജൂണ്‍ 23ന് ഷെഡ്യൂള്‍ ചെയ്‌ത പരീക്ഷയാണ് ക്രമക്കേട് കണ്ടെത്തിയതോടെ മാറ്റിയത്. ഈ പരീക്ഷകളാണ് അടുത്ത മാസം നടക്കുക.
        രണ്ട് ഷിഫ്‌റ്റുകളായിട്ടാകും പരീക്ഷ നടത്തുക. ഒന്നേമുക്കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ്-യുജി പരീക്ഷയെഴുതുക. എല്ലാ പഴുതുകളും അടച്ച്‌ സുരക്ഷിതമായാണ് പരീക്ഷ നടത്തുകയെന്നാണ് വിവരം. 
          അതേസമയം, നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയില്‍ സിബിഐയുടെ നിർണ്ണായക അറസ്റ്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മുഖ്യസൂത്രധാരൻ അമൻ സിംഗിനെ ജാർഖണ്ഡിലെ ധൻബാദില്‍ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ സിബിഐയുടെ ഏഴാമത്തെ അറസ്റ്റാണിത്.

Post a Comment

0 Comments

Ad Code

Responsive Advertisement