Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പീരുമേടിൻ്റെ ചരിത്രകാരൻ കുഞ്ഞേട്ടൻ ഒർമ്മ ആയി.

പീരുമേടിൻ്റെ ചരിത്രകാരൻ കുഞ്ഞേട്ടൻ ഒർമ്മ ആയി.

പിരുമേട് : തമ്പി കൊട്ടാരം കുഞ്ഞേട്ടൻ എന്ന അറിയപ്പെട്ടിരുന്ന, ഗസ്റ്റ് ഹൗസ് റിട്ട. ജീവനക്കാരൻ തട്ടത്തിക്കാനം കാടൻ തുരുത്തേൽ കെ.സി. കുരുവിള (കുഞ്ഞേട്ടൻ - 96) അന്തരിച്ചു. പീരുമേടിൻ്റെ ചരിത്രങ്ങൾ ശേഖരിക്കുന്നതിന്, എത്തുന്നവർ കുഞ്ഞേട്ടനെ കാണാതെ മടങ്ങില്ല. രാജഭരണകലത്ത്, രാജാവിൻ്റെ ഏഡിസിയുടെ കൊട്ടാരം ആയ തമ്പി കൊട്ടാരത്തിൻ്റെ ചുമതലക്കാരൻ ആയിരുന്നു. ശ്രീ ചിത്തിര തിരുനാൾ രാജാവിൻ്റെ (1932- '48) രാജഭരണത്തിന് ശേഷം, രാജാവിൻ്റെ കാര്യാലയം വിനോദസഞ്ചാര വകുപ്പ് സർക്കാർ അഥിതി മന്ദിരം ആക്കിയപ്പോൾ അവിടെ ജീവനക്കാരൻ ആയി.
       സംസ്കാരം ബുധനാഴ്ച കുട്ടിക്കാനം വിമല ഹൃദയ ദേവാലയത്തിൽ നടക്കും. സംസ്കാര കർമ്മങ്ങൾ ഉച്ചയ്ക്ക് 2.00ന് ഭവനത്തിൽ ആരംഭിക്കും. 
        പരേതയായ തെറ്റയിൽ കുടുംബം തെയ്യാമ്മ ആണ് ഭാര്യ. മക്കൾ: കെ.കെ. ജേക്കബ് (റിട്ട. ആർമി), മേരിക്കുട്ടി, (റിട്ട. ആരോഗ്യ വകുപ്പ്), സിസ്റ്റർ സെബസ്റ്റീന എം.സി. (സാലി) കൽക്കട്ട, ആനി, മോളി, സാറാമ്മ, (റിട്ട. ആരോഗ്യ വകുപ്പ്), റേച്ചൽ, മോനി, ഫാ. ജോസ് കുരുവിള, (പാമ്പനാർ തിരുഹൃദയ ദേവാലയ വികാരി) പരേതനായ  അഗസ്റ്റിൻ, മരുമക്കൾ: സാലി മാടപ്പാട്ട്, രാജു (റിട്ട. ആരോഗ്യവകുപ്പ്) വട്ടപ്പറമ്പിൽ, ബാബു മാറാട്ടുകുളം, പരേതനായ അഗസ്റ്റിൻ (റിട്ട. എസ്ഐ പോലീസ്) കുരിശു വീട്ടിൽ, പരേതനായ തങ്കച്ചൻ മാണിപറമ്പിൽ, മാണി  മരുതിക്കുന്നേൽ, വർക്കിച്ചൻ താന്നിക്കപാറയിൽ.

Post a Comment

0 Comments

Ad Code

Responsive Advertisement