Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിലക്കൽ -പമ്പ റൂട്ടിൽ ബസ് സർവീസിന് അധികാരം കെഎസ്ആർടിസിക്ക്, വിഎച്ച്പിയുടെ ഹർജി തള്ളണമെന്ന ഹൈന്ദവവിരുദ്ധ നിലപാടുമായി കേരളം സുപ്രീം കോടതിയിൽ.

നിലക്കൽ -പമ്പ റൂട്ടിൽ ബസ് സർവീസിന് അധികാരം കെഎസ്ആർടിസിക്ക്, വിഎച്ച്പിയുടെ ഹർജി തള്ളണമെന്ന ഹൈന്ദവവിരുദ്ധ നിലപാടുമായി കേരളം സുപ്രീം കോടതിയിൽ.


ന്യൂ ഡൽഹി: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരം കെഎസ്ആർടിസിയ്ക് ആണെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
      തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നു. ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും വേണ്ടത്ര ബസുകൾ ഇല്ലെന്നുമുള്ള വാദം തെറ്റാണ്. സർക്കാർ ഉത്തരവ് പ്രകാരമാണ് പ്രത്യേക ചാർജ്ജ് ഈടാക്കുന്നത്. 20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സ്കീം നിലവിൽ സംസ്ഥാനത്ത് ഇല്ല. ഇങ്ങനെ സർവീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
     അതേസമയം, മണ്ഡല, മകരവിളക്ക് കാലത്ത് ഭക്തർ അതിരൂക്ഷമായ യാത്രാ ബുദ്ധിമുട്ടാണ് നിലയ്ക്കൽ - പമ്പ റൂട്ടിൽ  അനുഭവിക്കുന്നത്. ഈയവസരത്തിൽ,  ഭക്തർക്ക് സഹായകരവും സൗജന്യമായും ലഭിച്ചേക്കാവുന്ന സൗകര്യങ്ങൾ നിഷേധിക്കുന്ന കേരള സർക്കാർ നിലപാട്, ഒരു വിശ്വാസി സമൂഹത്തിനെതിരേ മാത്രം ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് ഹൈന്ദവ സമൂഹം വിലയിരുത്തുന്നു. വിവിധ സമൂഹങ്ങൾക്ക് പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും നൽകുമ്പോഴാണ് ഈ സാഹചര്യമെന്നും ആക്ഷേപമുണ്ട്. ശബരിമലയിൽ അയ്യപ്പസേവാസംഘം നടത്തിവന്നിരുന്ന സൗജന്യ അന്നദാന വിതരണവും സർക്കാർ നിയന്ത്രിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement