Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലഹരി വിരുദ്ധ സമ്മേളനം നടത്തി.

ലഹരി വിരുദ്ധ സമ്മേളനം നടത്തി.


മുളന്തുരുത്തി: ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിൽ ലഹരി വിരുദ്ധ സമ്മേളനം നടത്തി. ലഹരി വസ്തുക്കളുടെ കച്ചവടം വർദ്ധിച്ചിരിക്കുന്ന ഇക്കാലത്തു വിദ്യാർത്ഥികൾ അതിനെതിരെ ജാഗ്രത പാലിക്കണമെന്നും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി മാധവൻ ആവശ്യപ്പെട്ടു. സമസ്ത മേഖലകളെയും ബാധിച്ചിരിക്കുന്ന ലഹരിവസ്തുക്കൾ സാമൂഹ്യവിപത്തായി
മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പിള്ളി മാഹേർ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിലാണ് ലഹരി വിരുദ്ധ സമ്മേളനം നടത്തിയത്. 
       യോഗത്തിൽ സെന്റ് ഫ്രാൻസിസ് യുപി സ്കൂൾ മാനേജർ റവ. ഫാ. സാജു കോരേൻ അദ്ധ്യക്ഷത വഹിച്ചു. മാഹേർ ലഹരിവിമുക്ത കേരളം ഭാരവാഹികളായ ഇ.ആർ. വിജയൻ, വർഗീസ് മാത്യു, ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ലില്ലി പി.ജെ., മാതൃസംഗമം പ്രസിഡന്റ്‌ നാസ്‌മോൾ ആർ., സ്റ്റാഫ്‌ സെക്രട്ടറി മാത്യു വി.യു. എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രസംഗ മത്സരത്തിൽ വിജയിച്ച 15
വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement