Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരിക്കേറ്റ്‌ രക്തം വാർന്ന് കിടന്നയാളെ ആശുപത്രിയിലെത്തിച്ച് വിദ്യാർത്ഥികൾ.

പരിക്കേറ്റ്‌ രക്തം വാർന്ന് കിടന്നയാളെ ആശുപത്രിയിലെത്തിച്ച് വിദ്യാർത്ഥികൾ. 


ഇടുക്കി: ചേലച്ചുവട് ബസ്സ്റ്റാൻഡിൽ തലയ്ക്കു സാരമായി പരിക്കുപറ്റി ആരും തിരിഞ്ഞ് നോക്കാതെ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ചത് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ചേലച്ചുവട് സ്വദേശികളായ പേക്കൽ അഡോൺ സന്തോഷ്, വിച്ചാട്ട് ജിൻസ് സജി എന്നിവരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണ് ഇരുവരും. 
      തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. പരിക്കേറ്റു കിടന്ന തൃശ്ശൂർ സ്വദേശിയായ ജിസ്മോൻ എന്ന യുവാവിനെ ആരും തിരിഞ്ഞു നോക്കിയില്ല. സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ ചേലച്ചുവട് ബസ്റ്റാൻഡിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടത്. ഉടൻതന്നെ സമീപത്ത് നിന്നും ഓട്ടോറിക്ഷ വിളിച്ച് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ, പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ കുട്ടികൾ പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ  വിളിച്ചറിയിച്ചു. മറ്റാരുടെയും സഹായം ലഭിക്കാതെ വന്നതോടെ കുട്ടികൾ ആ ഹോസ്പിറ്റലിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയശേഷം പരിക്കേറ്റ യുവാവിനെയുമായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോയി. ആംബുലൻസിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചു കാര്യം അറിയിച്ചു. മെഡിക്കൽ കോളേജിലെത്തി പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം യുവാവിന്റെ ഫോണിൽ നിന്ന് വീട്ടുകാരെയും വിളിച്ച് അറിയിച്ച ശേഷമാണ് ഇരുവരും തിരികെ വീട്ടിലേയ്ക്ക് പോയത്. ഇരുവരും വീട്ടിൽ എത്തിയപ്പോൾ എട്ടുമണി കഴിഞ്ഞു. മനുഷ്യജീവനെ ചേർത്ത് പിടിക്കാൻ തയ്യാറായ ഈ പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രവൃത്തി മാതൃകാപരമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement