Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വർക്കലയിൽ തിരയിൽപ്പെട്ട് ഒരാൾ മരിച്ചു.

വർക്കലയിൽ തിരയിൽപ്പെട്ട് ഒരാൾ മരിച്ചു.


തിരു.: വർക്കലയിൽ തിരയിൽപ്പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു. ചെന്നൈ ആരുവല്ലൂർ സ്വദേശി സതീഷ് കുമാർ (18) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.15ഓടെ പാപനാശം തിരുവമ്പാടി ബീച്ചിലാണ് അപകടം.
       സതീഷ് കുമാർ ഉൾപ്പെടെ 10 സുഹൃത്തുക്കൾ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് വർക്കലയിൽ എത്തിയത്. ശക്തമായ തിരയും അടിയൊഴുക്കും ഉള്ളതിനാൽ കടലിൽ ഇറങ്ങാൻ പാടില്ലെന്നുള്ള ലൈഫ് ഗാർഡിന്റെ നിർദ്ദേശം അവഗണിച്ചാണ് ഇവർ കടലിൽ ഇറങ്ങിയത്. ശക്തമായ തിരയിൽ സതീഷ് മുങ്ങി താഴ്ന്നു പോകുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ലൈഫ് ഗാർഡ് എത്തി കരയ്ക്ക് എത്തിച്ച്, വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയാണ് മരിച്ച സതീഷ് കുമാർ.

Post a Comment

0 Comments

Ad Code

Responsive Advertisement