Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മരം വീണു; മരം മുറിച്ചു മാറ്റുന്നതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരിക്കേറ്റു.

മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മരം വീണു; മരം മുറിച്ചു മാറ്റുന്നതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരിക്കേറ്റു.



കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ മരം വീണ് മൂന്ന് വാഹനങ്ങൾക്ക് കേട്പാട് സംഭവിച്ചു. മരം മുറിച്ചു മാറ്റുന്നതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരിക്കേറ്റു. കോട്ടയം ഫയർ ഫോഴ്സ് ഓഫീസിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വി. അനീഷിനാണ് പരിക്കേറ്റത്. രണ്ട് വലിയ മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് മൂന്ന് വാഹനങ്ങളുടെ മുകളിലേയ്ക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ സേനാംഗങ്ങൾ ചെയിൻ സോ ഉപയോഗിച്ച് മരം മുറിച്ചു മാറ്റുന്നതിനിടയിലാണ് അനീഷിൻ്റെ തലയ്ക്ക് മുകളിൽ തൂങ്ങി കിടന്നിരുന്ന ഒരു മരക്കമ്പ് തലയിലും ശരീരത്തിലുമായി വീണു പരിക്കേറ്റത്. ഈ സമയം പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന ചെയിൻ സോ കാൽ മുട്ടിനു മുകളിലായി കൊണ്ട് ആഴത്തിലുള്ള മുറിവ് സംഭവിക്കുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ  എത്തിച്ച്, മുറിവേറ്റ ഭാഗം തുന്നിക്കെട്ടി. പിന്നീട് മറ്റ് ജീവനക്കാർ ചേർന്ന് മരം മുറിച്ചുമാറ്റി, മൂന്ന് വാഹനങ്ങളും പുറത്ത് എടുത്തു. ഒരു കാറിനും ഒരു ഇലക്ട്രിക് ഓട്ടോയ്ക്കും വലിയ രീതിയിലുള്ള നാശനഷ്ടം സംഭവിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement