Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


തിരുവല്ല: മാന്നാറിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തെതുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്നാർ കുട്ടംപേരൂർ മാടമ്പിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജേഷ് കുമാറിന്റെ മകൻ പൃഥ്വിരാജ് (22) ആണ് മരിച്ചത്. 
          കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7.30ന് ചെന്നിത്തല വാഴക്കൂട്ടം കടവിലുടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ മാവേലിക്കര ഗവൺമെന്‍റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പ്രജിത് പരിക്കുകളോടെ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement