
തിരു.: തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കടയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. കിണറിൽ 30 അടിയോളം വെള്ളമുണ്ട്. കുടുബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. ഇയാൾ ഈ വീട്ടിൽ വരാറില്ലന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്.
0 Comments