Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.


കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്‍റെ ടയറിന് തീപിടിച്ച് അപകടം. മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് സംഭവം. താമരശ്ശേരി ഡിപ്പോയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് തീപിടിത്തം. യാത്രക്കാരെ സുരക്ഷിമായി ബസില്‍ നിന്ന് പുറത്തെത്തിച്ചതിനു ശേഷം, അഗ്നിശമനസേന എത്തി തീ അണച്ചു.
         പുക ഉയരുന്നത് കണ്ടിട്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഓമശ്ശേരി മുതല്‍ കരിഞ്ഞ മണം അനുഭവപ്പെട്ടിരുന്നു. തീപിടിച്ച ബസ് യാത്രക്ക് ഉപയോഗിക്കാവുന്നതല്ലെന്നും യാത്രക്കാരൻ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement