Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയില്‍ സ്കൂട്ടറിടിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം മരിച്ചു.

ലോറിയില്‍ സ്കൂട്ടറിടിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം മരിച്ചു.


കൊട്ടാരക്കര: ലോറിയില്‍ സ്കൂട്ടറിടിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം മരിച്ചു. പുത്തൂർ വല്ലഭൻകര പ്രകാശ് മന്ദിരത്തില്‍ പ്രകാശിന്റെ ഏക മകള്‍ അനഘ പ്രകാശ് (24) ആണ് മരിച്ചത്.
കൊട്ടാരക്കര-പുത്തൂർ റോഡില്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. 
       അനഘ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേ വന്ന നാഷണല്‍ പെർമിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ അനഘയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 
       ബിഎഡ് വിദ്യാർത്ഥിനിയായ അനഘ വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളില്‍ അദ്ധ്യാപന പരിശീലനത്തിനായി പോകും വഴിയായിരുന്നു അപകടം. അച്ഛൻ പ്രകാശ് വിദേശത്താണ്. അമ്മ ഗുജറാത്തിലും. കൊട്ടാരക്കരയില്‍ വനിതാ ഹോസ്റ്റലിലാണ് അനഘ താമസിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement