Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.



കുമളി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി അറുപത്തിയാറാംമൈലിന് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
അറുപത്തിയാറാം മൈൽ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറിൽ നിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നിൽ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറിൽ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കാറിനുള്ളിൽ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കിൽ വന്നിടിച്ചു കയറുകയുമായിരുന്നു. കാറിൽ ഒരാൾ കൂടി ഉണ്ടായിരുന്നെന്നും അദ്ദേഹവും മരിച്ചതായാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.
      കാർ ഓടിച്ചിരുന്നയാൾ ഡോർ തുറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശരീരം മുഴുവൻ വേഗത്തിൽ തീപടരുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. പീരുമേട്ടിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിതിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement