Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരശുരാം എക്സ്പ്രസിൽ രണ്ട് കോച്ചുകൾ കൂടി, കന്യാകുമാരിയിലേയ്ക്ക് നീട്ടി.

പരശുരാം എക്സ്പ്രസിൽ രണ്ട് കോച്ചുകൾ കൂടി, കന്യാകുമാരിയിലേയ്ക്ക് നീട്ടി.



ഷൊർണൂർ: വടക്കൻ കേരളത്തിലെ തിരക്കിനു പരിഹാരമായി പരശുരാം എക്സ്പ്രസിൽ (16649/16650) നാളെ മുതൽ രണ്ട് ജനറൽ കോച്ചുകൾ കൂടി ഉൾപ്പെടുത്തും. നിലവിലുള്ള 21 കോച്ചുകൾക്കൊപ്പമാണ് രണ്ട് കോച്ചുകൾ കൂടി ചേർക്കുക. ഇനി 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻ്റ് ക്ലാസ് ചെയര്‍കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും. കൂടാതെ, നിലവിൽ മംഗളൂരു മുതൽ നാഗർകോവിൽ വരെയുള്ള ട്രെയിൻ, കന്യാകുമാരിയിലേക്കു സർവീസ് നീട്ടിയിട്ടുമുണ്ട്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്നു മുതൽ രാത്രി 9.15ന് കന്യാകുമാരിയിൽ എത്തുന്ന ട്രെയിൻ രാവിലെ 3.45ന് തിരികെ പുറപ്പെടും.

Post a Comment

0 Comments

Ad Code

Responsive Advertisement