Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ.

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിൻ്റെ അമ്മയാണ് കരൾ നൽകിയത്. 25 വയസുണ്ട് അമ്മയ്ക്ക്. സംസ്ഥാനത്തെ ആദ്യത്തെ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണിത്.
         രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ എന്നത് അതിസങ്കീർണ്ണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതിസങ്കീർണ്ണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
       2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ നടപടികൾ ആരംഭിക്കുന്നത്. ഒരു വർഷത്തിന് മുമ്പ് അഞ്ച്​ വയസുകാരന്‍റെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിതാവിന്‍റെ മരണശേഷം കുട്ടിയെ മാതാവാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു കൊണ്ടിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ അമ്മയും മകനും സുഖംപ്രാപിച്ചു വരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement