Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ല: ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ.

അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ല: ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ.
തിരു.: അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണ്ണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
       സന്നിധാനത്തെ 690 മുറികളില്‍ മുൻപ് 190 എണ്ണം മാത്രമാണ് ഓണ്‍ലൈൻ വഴി നല്‍കിയിരുന്നതെങ്കില്‍, ഇനി മുതല്‍ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികള്‍ തീർത്ഥാടകർക്കായി ഓണ്‍ലൈൻ വഴി ലഭ്യമാക്കും. എല്ലാ മുറികള്‍ക്കും ഓണ്‍ലൈൻ ബുക്കിംഗ് നിർബന്ധമാക്കും.
ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുൻകൂറായി നല്‍കി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഹൗസ് കീപ്പിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ ഈ സീസണ്‍ മുതല്‍ അത് ഔട്ട്സോഴ്സ് ചെയ്യും. കൂടാതെ ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ള 56 മുറികള്‍ക്ക് പുറമേ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികള്‍ കൂടി പുതുതായി നിർമ്മിക്കും. നവംബർ ഒന്ന് മുതല്‍ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എഐ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement