Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മയക്കുമരുന്ന് കടത്തിന്‍റെ രഹസ്യവിവരം നൽകുന്നവർക്ക് പാരിതോഷികം; റിവാർഡ് സമിതി രൂപവത്കരിച്ചു.

മയക്കുമരുന്ന് കടത്തിന്‍റെ രഹസ്യവിവരം നൽകുന്നവർക്ക് പാരിതോഷികം; റിവാർഡ് സമിതി രൂപവത്കരിച്ചു.


കൊല്ലം: മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി പാരിതോഷികം ലഭിക്കും. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു.
        കേന്ദ്രസർക്കാർ 2017ൽ ഇതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്ത് തുക നൽകാൻ പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല. ആരും അപേക്ഷ നൽകാറുമില്ലാലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്. മുപ്പതിനായിരം രൂപ മുതൽ രണ്ടുലക്ഷം രൂപ വരെയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പ് നൽകണം. ഇത് പിന്നീട് കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് ലഭിക്കും. പാരിതോഷികം അനുവദിക്കാൻ രണ്ടു തലത്തിൽ സംവിധാനമുണ്ടാകും. വിവരങ്ങൾ പരിശോധിച്ച ജീവനക്കാർക്ക് 30,000 രൂപ വരെയും വിവരദായകർക്ക് 60,000 രൂപ വരെയും പാരിതോഷികം നൽകാൻ പോലീസ് ആസ്ഥാനത്തെ ഐജിയെ ചുമതലപ്പെടുത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിലെ ജോയിന്റ് സെക്രട്ടറി/അഡീഷണൽ സെക്രട്ടറി, പോലീസ് ആസ്ഥാനത്തെ രണ്ട് എഐജിമാർ എന്നിവർ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ സമിതി. സർക്കാർ ഉദ്യോഗസ്ഥർക്ക് 30,000 രൂപയ്ക്കു മുകളിൽ ഒരുലക്ഷം വരെയും വിവരദായകർക്ക് 60,000 രൂപയ്ക്ക് മുകളിൽ രണ്ടുലക്ഷം രൂപ വരെയുമുള്ള പാരിതോഷികം നൽകുന്നത് ഈ സമിതിയായിരിക്കും.
       കേന്ദ്ര ചട്ടപ്രകാരം കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് പോസിറ്റീവാണെങ്കിൽ, മൊത്തം അനുവദനീയമായ റിവാർഡ് തുകയുടെ 50 ശതമാനം വരെ വിചാരണയ്ക്കു മുമ്പ് നൽകാം. പിടിച്ചെടുത്ത വസ്തുക്കളുടെ അളവ്, വിവരദാതാവ് നൽകിയ സഹായത്തിന്റെ വ്യാപ്തി, വിവരങ്ങളുടെ കൃത്യത എന്നിവ കണക്കിലെടുത്താണ് പാരിതോഷികം നൽകുക.

Post a Comment

0 Comments

Ad Code

Responsive Advertisement