Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസിമാര്‍ സ്വന്തം ചെലവില്‍ കേസ് നടത്തിയാല്‍ മതി; സര്‍വകലാശാലാ ഫണ്ടില്‍ നിന്നെടുത്ത പണം തിരിച്ചടക്കാന്‍ ഉത്തരവ്.

വിസിമാര്‍ സ്വന്തം ചെലവില്‍ കേസ് നടത്തിയാല്‍ മതി; സര്‍വകലാശാലാ ഫണ്ടില്‍ നിന്നെടുത്ത പണം തിരിച്ചടക്കാന്‍ ഉത്തരവ്.


തിരു.: വൈസ് ചാന്‍സിലര്‍മാര്‍ സ്വന്തം ചെലവില്‍ കേസ് നടത്തിയാല്‍ മതിയെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലാ ഫണ്ടില്‍ നിന്നും ഗവര്‍ണ്ണര്‍ക്കെതിരേ കേസ് നടത്താന്‍ ചെലവിട്ട ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടക്കാനും ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.
        കോടതി ചെലവുകള്‍ക്കായി സര്‍വകലാശാലാ ഫണ്ടില്‍ നിന്നും പണമെടുത്തത് ധനദുര്‍വിനിയോഗമാണെന്നും ഈ തുക തിരിച്ചടച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. പണം ചെലവഴിച്ച എല്ലാ വൈസ് ചാന്‍സലര്‍മാർക്കും ഗവര്‍ണ്ണറുടെ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
       വിസി നിയമനം അസാധുവാക്കിയ ഗവര്‍ണ്ണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വിസിമാര്‍ കേസ് നടത്താന്‍ സർവ്വകലാശാല ഫണ്ടിൽ നിന്നും തുക ചെലവഴിച്ചിരുന്നു. ഇതാണ് തിരിച്ചടയ്ക്കാൻ ഉത്തരവായിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement