Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി; ഒപി വിഭാഗം പ്രവർത്തിക്കുന്നില്ല.

ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി; ഒപി വിഭാഗം പ്രവർത്തിക്കുന്നില്ല.



കോട്ടയം: കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിലെ യുവഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത  ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കുന്നു. രാവിലെ ആറ് മണിയ്ക്ക് തുടങ്ങിയ പണിമുടക്ക് നാളെ രാവിലെ ആറ് മണിവരെയാണ്.
         സർക്കാർ, സ്വകാര്യ, മെഡിക്കൽ കോളേജ് ഒപികൾ പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചിരുന്നു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഡെന്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല. മെഡിക്കൽ കോളേജ് ആശുപത്രികളിലും മറ്റു ആശുപ്രത്രികളും അത്യാഹിത വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അവശ്യ സർവ്വീസുകൾ ഒഴികെ ഒപി ഉൾപ്പെടെയുള്ള മറ്റ് ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
       അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അത്യാഹിത വിഭാഗങ്ങൾ സാധാരണ പോലെ പ്രവ‍ർത്തിക്കുമെന്നും ഐഎംഎ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമ്പൂർണ്ണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്യുന്നത്.
        ഇന്ത്യൻ മെഡിക്കൽ  അസോസിയേഷൻ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ  മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുന്നുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement