Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് അപകടം: യുവാവ് മരിച്ചു, സഹയാത്രികന് പരിക്ക്.

ബൈക്ക് അപകടം: യുവാവ് മരിച്ചു, സഹയാത്രികന് പരിക്ക്.
പീരുമേട്: പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തിയിൽ (ചേനപ്പാടിയിൽ) മോഹനന്റെ മകൻ വിഷ്‌ണു (ആകാശ് 24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11മണിക്കായിരുന്നു അപകടം.
       34-ാം മൈലിലെ വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പ്പെട്ടത്. വിഷ്ണുവിനൊപ്പം ബൈക്കിൻ ഉണ്ടായിരുന്ന, കപ്പാലുവേങ്ങ സ്വദേശി നീരജ് രാജൻ (24) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
        അപകട കാരണത്തെ സംബന്ധിച്ച് പെരുവന്താനം പോലീസ് കേസ് എടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്സ്റ്റമാർട്ടം നടത്തിയ മൃദദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും. മാതാവ്: സീത. സഹോദരൻ: അഭിക്ഷേക്.

Post a Comment

0 Comments

Ad Code

Responsive Advertisement