Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു.

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു.
പത്തനംതിട്ട : വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിൽ അടയ്ക്കമാവുങ്കൽ മാത്തുകുട്ടിയാണ് (75) മരിച്ചത്. വീടിന്റെ ഗേറ്റിനോട് ചേർന്ന് കാർ പാർക്കിങ് ഷെഡിന് അടുത്താണ് ലിഫ്റ്റ്. കാർ പാർക്ക് ചെയ്ത‌ ശേഷമാണ് മാത്തുകുട്ടി ലിഫ്റ്റിലേക്ക് കയറിയത്. വലിയ ശബ്‌ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ പുറത്തേക്കു വന്നപ്പോൾ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിലായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് ലിഫ്റ്റിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയർ ഫോഴ്‌സ്‌ എത്തിയപ്പോൾ ലിഫ്റ്റിനുള്ളിലെ ഇരുമ്പ് പൈപ്പിൽ തല കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തിന്റെ കാരണം, ലിഫ്റ്റിൻ്റെ സാങ്കേതികപ്പിഴവ് ആണെന്ന് സംശയിക്കുന്നു. വീട് ഉയരത്തിലാണ്. മാതാപിതാക്കൾക്ക് പടികൾ കയറാൻ ബുദ്ധിമുട്ടുള്ളതിനാലാണ് 2 വർഷം മുൻപ് മക്കൾ ലിഫ്റ്റ് നിർമ്മിച്ചത്. ആറൻമുള പൊലീസ് സ്‌ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചയാളാണ് മാത്തുക്കുട്ടി മക്കൾ വിദേശത്താണ്.

Post a Comment

0 Comments

Ad Code

Responsive Advertisement